ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട സംസ്‌കാരത്തിനുമെതിരായ പോരാട്ടം തുടരും: കെ. മുരളീധരന്‍

New Update

publive-image

കോഴിക്കോട്: രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാനായി ഏത് ഹീനമാര്‍ഗവും സ്വീകരിക്കുന്ന രീതിയിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി.

Advertisment

മോൻസനെതിരെയുള്ള പോക്‌സോ കേസില്‍ കുറ്റപത്രത്തിലില്ലാത്ത കെ.പി.സി.സി പ്രസിഡന്റിന്റെ പേര് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.

ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട സംസ്‌കാരത്തിനുമെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തെ സി.പി.എം വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചുവെന്നും, നടുറോഡില്‍ വസ്ത്രമില്ലാതെ നില്‍ക്കുന്നപോലെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

Advertisment