New Update
/sathyam/media/post_attachments/MMgTlcB0nNpjgELoSQdL.webp)
ന്യൂഡല്‍ഹി: ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ഇന്ന്. ഡൽഹിയിലെ വിവിധയിടങ്ങളിൽ നടക്കുന്ന യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. ലോകം ഒരു കുടുംബം എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആപ്ത വാക്യം. ലോകത്തെ വിവിധ രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ മുന്നോടിയായി നടന്ന ആഘോഷ പരിപാടികളിൽ ഇന്ത്യൻ സ്ഥാനപതിമാർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
Advertisment
അമേരിക്കൻ പര്യടനത്തിലുള്ള പ്രധാന മന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകും. 'യോഗയിലൂടെ ആരോഗ്യം' എന്ന സന്ദേശം മുൻനിർത്തിയാണ് അന്താരാഷ്ട്ര തലത്തിൽ 2015 മുതൽ യോഗ ദിനം ആചരിക്കാൻ ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ ഇന്ത്യ മുന്നോട്ട് വെച്ച അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us