യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

New Update

publive-image

കൊച്ചി; നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. ‘വസുധൈവ കുടുംബം’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ യോഗദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Advertisment

ആഗോള തലത്തിൽ വ്യാപകമായാണ് യോഗ ആഘോഷിക്കുന്നത്. അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ചു.

നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാറിനൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്. ചടങ്ങിൽ 12-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.യോഗ എന്നാൽ കേവലം ആസനകൾ മാത്രമല്ല, മറിച്ച് കർമ്മ, ജ്ഞാനം, ഭക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ യോഗാ സെഷൻ ചെയ്യാൻ കഴിഞ്ഞതിലേറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment