വാർത്തകളും വിവരങ്ങളും വിദ്യ കൃത്യമായി അറിഞ്ഞിരുന്നു, സുഹൃത്ത് പുതിയ ‘സിം’ നല്‍കിയെന്ന് പൊലീസ്

New Update

publive-image

Advertisment

കൊച്ചി; വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് കേസില്‍ പ്രതി കെ.വിദ്യ ഒ‍ളിവില്‍ ക‍ഴിഞ്ഞപ്പോ‍ഴും വാര്‍ത്തക‍ളും വിവരങ്ങളും കൃത്യമായി അറിഞ്ഞിരുന്നുവെന്ന് പൊലീസ്. സുഹൃത്താണ് വിദ്യയെ കാര്യങ്ങള്‍ അറിയിച്ചിരുന്നത്. ഇയാള്‍ വിദ്യയ്ക്ക് പുതിയം സിം കാര്‍ഡ് എടുത്ത് നല്‍കി. പുതിയ സിം കാര്‍ഡിലേക്കാണ് ഫോണ്‍ കോളുകള്‍ വന്നിരുന്നത്.

അതേസമയം വിദ്യയുമായുള്ള തെളിവെടുപ്പ് വെള്ളിയാ‍ഴ്ച നടക്കും. തെളിവെടുപ്പിന്‍റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴിനൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു.ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൾ തെളിവെടുപ്പിന് ഹാജരാവുന്നത് എന്നതാണ് ശ്രദ്ധേയം.

രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും.

Advertisment