/sathyam/media/post_attachments/9Uw996f2Ku32rvFfZUdW.jpg)
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കും. 'അമ്മ സംഘടനയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് തീരുമാനം. ഒരേ സമയം പല നിർമ്മാതാക്കൾക്കും സംവിധായകർക്കും ഡേറ്റ് നൽകുന്നു എന്നാണ് ഷെയിനിനെതിരെ ഉയർന്ന പരാതി. പ്രൊമോഷൻ വർക്കുകകളിലോ ഡബ്ബിങ്ങിലോ കൃത്യമായി ഷെയിൻ പങ്കെടുക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.
നിർമാതാക്കള്‍ക്ക് നിരന്തരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെയിനിനെതിരെ നടപടിയെടുത്തത്. തുടർന്നാണ് അമ്മയുടെ ഇടപെടൽ. ആറുമാസക്കാലം ഡേറ്റ് നല്കുന്നതടക്കം ഷേക്കിന്റെ എല്ലാ കാര്യങ്ങളും അമ്മയുടെ മേൽനോട്ടത്തിലാകും നടക്കുക. ജൂൺ 25ന് നടക്കുന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിലും ഷെയിൻ പങ്കെടുക്കും.
അതേസമയം, ഷെയിനിനൊപ്പം വിലക്ക് വീണ ശ്രീനാഥ് ഭാസിയുടെ കാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. അമ്മയിൽ അംഗത്വമെടുക്കാൻ ശ്രീനാഥ് ഭാസി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജനറൽ ബോഡി യോഗത്തിന് മുന്നോടിയായി നാളെ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ശ്രീനാഥ് ഭാസിയുടെ അംഗത്വമടക്കം ചർച്ചയായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us