പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും തയ്യാറല്ല, മാറിനിൽക്കാൻ തയ്യാർ: കെ.സുധാകരൻ

New Update

publive-image

തിരുവനന്തപുരം: ആവശ്യമെങ്കിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്ന് കെ. സുധാകരൻ. പാർട്ടിക്ക് ഹാനികരമാകുന്നതൊന്നിനും താൻ തയ്യാറല്ല . അത് ചർച്ചചെയ്യുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. കേസിൽ നൂറുശതമാനവും നിരപരാധിയാണ്. കേസിനെ നേരിടാൻ ഒരു മടിയുമില്ല. ആശങ്കയൊന്നുമില്ലെന്നും കെ.സുധാകരൻ പറഞ്ഞു.

Advertisment

അതേസമയം പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ കെ. സുധാകരന്റെ വിശ്വസ്തൻ ആയിരുന്ന എബിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനിരിക്കുകയാണ്. സുധാകരനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നതും മോൺസനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തുന്നതിനും വേണ്ടിയാണ് ചോദ്യം ചെയ്യൽ. എബിൻ പലപ്പോഴായി മോൺസണിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.

സാമ്പത്തിക ഇടപാട് സംബന്ധിച്ച ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എബിന്റെ ചോദ്യം ചെയ്യലിന് ശേഷമാകും സുധാകരനെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കെ. സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടന്നു. എറണാകുളം,കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

Advertisment