New Update
/sathyam/media/post_attachments/zS2JjUpAG90GTb7PRpxa.jpg)
തിരുപ്പതി: തിരുപ്പതിയിൽ മൂന്നു വയസുകാരനെ ആക്രമിച്ച പുലിയെ പിടി കൂടി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി അകപ്പെട്ടത്. ഒന്നരവയസുള്ള പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Advertisment
തിരുപ്പതി ക്ഷേത്രനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് മൂന്നു വയസുകാരൻ പുലിയുടെ ആക്രമണത്തിനിരയായത്. ക്ഷേത്രത്തിലേക്കുള്ള മൂന്നാം മൈലിൽ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്.
പൂച്ചയെ വേട്ടയാടിയെത്തിയ പുലിക്കു മുന്നിൽ കുട്ടി അകപ്പെട്ടതാണ് ആക്രമിക്കാൻ ഇടയായത്. കുട്ടിയെയും കടിച്ചെടുത്ത് പുലി ഓടിയതോടെ ആളുകൾ ബഹളം വയ്ക്കുകയും കല്ലെടുത്തെറിയുകയും ചെയ്തു. ഇതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നിലവിൽ അപകടനില തരണം ചെയ്ത കുട്ടി ആശുപത്രി ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us