പനി ബാധിതർ 5 മടങ്ങ് കൂടിയെന്ന് ഡോക്ടർമാർ, കൂടുതൽ ഡോക്ടർമാരും ജീവനക്കാരും വേണം

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം മുൻവർഷത്തെക്കാൾ അഞ്ചു മടങ്ങ് വർദ്ധിച്ചെന്ന് കെ.ജി.എം.ഒ.എ. ഈ സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ വിഭാഗങ്ങളിൽ ജീവനക്കാരെയും താത്കാലികാടിസ്ഥാനത്തിൽ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പട്ടു. പനി ബാധിതരുടെ എണ്ണം പെരുകുന്ന സംസ്ഥാനത്ത് സർക്കാർ മതിയായ മുന്നൊരുക്കം നടത്തിയിട്ടില്ലെന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവ് രോഗീപരിചരണത്തെ ബാധിക്കുന്നതായും കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയും രംഗത്തെയിരിക്കുന്നത്. അനിയന്ത്രിതമായ രോഗികളുടെ ബാഹുല്യവും ശുഷ്‌കമായ മാനവവിഭവശേഷിയും ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു.

മുൻ വർഷങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശ സ്ഥാപനങ്ങളിലൂടെ താത്ക്കാലികമായി നിയമിച്ചിരുന്നു. സമാനമായ രീതിയിലൂടെ സർക്കാർ ആശുപത്രികളിൽ ജീവനക്കാരെ നിയമിക്കണമെന്നാണ് കെ.ജി.എം.ഒ.എയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യ,തദ്ദേശമന്ത്രിമാർക്കും സംഘടന കത്ത് നൽകി.

രോഗനിർണയം,രോഗീപരിചരണം,വിവിധരോഗപ്രതിരോധ പ്രവർത്തനങ്ങൾ,സാംക്രമികരോഗങ്ങൾ പൊട്ടിപ്പുറപ്പെടാതെ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുമായി ആരോഗ്യപ്രവർത്തകർ കർമനിരതരാണ്. എന്നാൽ പകർച്ചവ്യാധികൾ കാരണമുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും തീവ്രമായതും നീണ്ടുനിൽക്കുന്ന എല്ലാ പനിക്കും വൈദ്യസഹായം തേടണമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.

Advertisment