/sathyam/media/post_attachments/YstZPSlbLTMzCtkjrhqs.jpg)
പാലക്കാട്; വ്യാജ ഡിഗ്രിയുമായി ബിരുദാനന്തബിരുദത്തിന് ചേർന്ന എസ്എഫ് നേതാവിനെ ആദ്യമേ സംശയം തോന്നിയിരുന്നതായി അധ്യാപിക.നിഖിൽ തോമസിന്റെ തട്ടിപ്പിൽ, ആദ്യ ക്ലാസിൽ തന്നെ ഒരു അധ്യാപികയ്ക്ക് സംശയം തോന്നിയിരുന്നതായി മൊഴി നൽകി. ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന ചോദ്യത്തിന് സപ്ലിമെന്ററി പരീക്ഷയിൽ തോറ്റ വിഷയങ്ങൾ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടിയെന്ന് അധ്യാപിക പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലുള്ള നിഖിൽ തോമസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിൽ നിഖിൽ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈൽ ഫോൺ തോട്ടിൽ കളഞ്ഞെന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ ആ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് കോട്ടയം സ്റ്റാൻഡിൽ വച്ച് കെ എസ് ആർ ടി സി ബസിൽ നിന്ന് നികിലിനെ പൊലീസ് പിടികൂടിയത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇയാൾ ഒളിവിൽ പോയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റ് അബിൻ സി രാജിനെതിരെ നിഖിൽ മൊഴി നൽകി.
കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് അബിൻ സി രാജ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അബിനെ പ്രതിയാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. കായംകുളം എംഎസ്എം കോളേജിലാണ് വ്യാജ ഡിഗ്രിയുമായി നിഖിൽ എംകോമിന് ചേർന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us