ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി

New Update

publive-image

തൃശൂര്‍: ജയില്‍ ഉദ്യേഗസ്ഥനെ മര്‍ദ്ദിച്ചതിനു പിന്നാലെ തടവുകാരന്‍ ആകാശ് തില്ലങ്കേരിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കാപ്പ നിയമം ചുമത്തിയാണ് വിയ്യൂരില്‍ പാര്‍പ്പിച്ചിരുന്നത്. ജയില്‍സെല്‍ തുണികൊണ്ട് മറച്ചുകെട്ടിയത് ജയില്‍ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ഇന്നലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

Advertisment

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും വിയ്യുര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യാമില്ലാ കുറ്റം ചുമത്തി കേസെടുത്തു.

ഷുഹൈബ് വധക്കേസിലും സ്വര്‍ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെയാണ് ആകാശും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

Advertisment