/sathyam/media/post_attachments/09bsb1LUzT3BEHrw9RMd.jpg)
കൊപ്പൽ: സ്റ്റോപ്പിൽ നിർത്താതെ പോയ ബസിന് നേരെ കല്ലെറിഞ്ഞ യുവതിക്ക് 5000 രൂപ പിഴ. കൊപ്പൽ ജില്ലയിലെ ലക്ഷ്മിക്കെതിരെയാണ് പൊലീസ് പിഴ ചുമത്തിയത്. ഹുലിഗെമ്മ ക്ഷേത്രദർശനത്തിന് പോയ യുവതി മണിക്കൂറുകളോളം കാത്തുനിന്നിട്ടും ഒരു ബസും സ്റ്റോപ്പിൽ നിർത്തിയില്ലെന്നും തുടർന്നാണ് കൊപ്പൽ-ഹോസപേട്ട നോൺ-സ്റ്റോപ്പ് ബസിന് നേരെ കല്ലെറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.
ബസിന്‍റെ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഡ്രൈവർ ബസ് നിർത്തി ലക്ഷ്മി അതിൽ കയറിയെങ്കിലും മുനീർബാദ് പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് ഇതേ ബസിൽ തന്റെ ഗ്രാമത്തിലേക്ക് പോകുകയും ചെയ്തു.
ലക്ഷ്മിയും കൂട്ടരും റോഡിന്‍റെ എതിർഭാഗത്താണ് നിന്നതെന്നും നോൺ-സ്റ്റോപ്പ് സർവീസ് ആയതിനാലാണ് നിർത്താതെ പോയതെന്നും ഡ്രൈവർ മുത്തപ്പ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us