മഴക്കാല പൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും, കാലാവസ്ഥാ വ്യതിയാനവും ; സംസ്ഥാനത്ത് പനിയ്‌ക്കൊപ്പം ഗുരുതര ഉദരസംബന്ധമായ രോഗങ്ങളും പെരുകുന്നതായി ആരോഗ്യ വകുപ്പ്

New Update

publive-image

തിരുവനന്തപുരം : സംസ്ഥാനത്ത് പനിക്കൊപ്പം ഗുരുതര ഉദരസംബന്ധമായ രോഗങ്ങളും പെരുകുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. അൻപതിനായിരത്തിലേറെ പേരാണ് ഈ മാസം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി വ്യാപനം കുട്ടികളിലും വർദ്ധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Advertisment

മഴക്കാല പൂർവ്വ ശുചീകരണത്തിലുണ്ടായ വീഴ്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാനുണ്ടായ കാരണം. പനിക്ക് പുറമെ ഉദരസംബന്ധമായ രോഗങ്ങൾ ബാധിച്ച് ഈ മാസം മാത്രം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 50,346 പേരാണ്. ഒരാഴ്‌ച്ചയ്‌ക്കിടെ രോഗം ബാധിച്ചത് 14,521 പേർക്കാണ്. മലിനമായ ഭക്ഷണവും വെള്ളവുമാണ് രോഗകാരണമായി പറയുന്നത്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് രോഗവ്യാപനം കൂടുതൽ.

രോഗം ഭേദമായതിന് ശേഷം അതേയാൾക്ക് പനി വീണ്ടും വരുന്നതായും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രോഗം പടർന്നതിന് ശേഷം അവസാന ഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന വിമർശനം ശക്തമാണ്. സർക്കാർ വീഴ്ച വലിയ ചർച്ചയായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ഡെത്ത് ഓഡിറ്റ് നടത്താനുമുള്ള നിർദ്ദേശം ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നൽകിയിരുന്നു.

Advertisment