ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ നടപടി; അര്‍ച്ചന ജോഷിയെ നീക്കി

New Update

publive-image

Advertisment

ഡല്‍ഹി: ദക്ഷിണേന്ത്യന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ ചുമതലയില്‍ നിന്ന് നീക്കി. പകരം ചുമതലയിലേക്ക് അനില്‍ കുമാര്‍ മിശ്രയെ കാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റി നിയമിച്ചു. ഒഡിഷ ബാലസോർ ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

ജൂണ്‍ 2 നാണ് രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തമുണ്ടായത്. ഇതിനകം അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ ദക്ഷിണേന്ത്യന്‍ റെയില്‍വേ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതലയിലുള്ള ഉദ്യോഗസ്ഥരെയായിരുന്നു സ്ഥലം മാറ്റിയത്. പിന്നാലെയാണ് ജനറല്‍ മാനേജറെയും ചുമതലയില്‍ നിന്ന് നീക്കിയത്.

സംഭവത്തില്‍ സിബഐ അന്വേഷണം പുരോഗമിക്കുകയാണ്. ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും ഉപകരണങ്ങളും സിബിഐ തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് . കൂടാതെ സ്റ്റേഷന്‍ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറും അടക്കമുള്ളവരെ സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്‌സപ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ച പാളം തെറ്റുകയും അതിലേക്ക് ഹൗറയില്‍ നിന്ന് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് കൂട്ടിയിടിക്കുകയുമായിരുന്നു. 291 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ 1000ത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതില്‍ തന്നെ 52 മൃതശരീരം ഇതുവരേയും തിരിച്ചറിയാതെ എഐഎംസിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment