New Update
/sathyam/media/post_attachments/W7J2UZaYTX9YSextQLie.jpg)
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ശനിയാഴ്ചയും തിങ്കളാഴ്ചയും ജനങ്ങൾക്ക് റേഷൻ വാങ്ങാം. ഇ- പോസ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയിരുന്നു.
Advertisment
മാസവസാനം ഇ- പോസ് പ്രവർത്തനരഹിതമായതോടെ റേഷൻ ലഭിക്കുമോയെന്ന ആശങ്കയിലായിരുന്നു പൊതുജനം. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് കടകളിലെത്തി മടങ്ങിപ്പോയത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ പ്രശ്നമാണ് ഇ- പോസ് പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചിരുന്നു.
2017-ലാണ് ഇ- പോസ് മെഷീന്‍ സംവിധാനത്തിലൂടെ റേഷന്‍ വിതരണം ആരംഭിച്ചത്. അന്ന് മുതല്‍ ഇടക്കിടെ ഇ-പോസ് മെഷീനുകള്‍ പണി മുടക്കാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us