മെട്രോ യാത്രയിൽ മദ്യക്കുപ്പികൾ കൊണ്ടുപോകാം; പ്രഖ്യാപനവുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

New Update

publive-image

ന്യൂഡൽഹി: പുതിയ നയം ആവിഷ്കരിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. യാത്രക്കിടെ ഇനി മദ്യക്കുപ്പികൾ കൊണ്ടു പോകാം. സീൽ ചെയ്ത രണ്ട് മദ്യക്കുപ്പികൾ വരെ കൊണ്ടുപോകാം എന്ന നിയമമാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ കൈക്കൊണ്ടിരിക്കുന്നത്.

Advertisment

മദ്യം കൊണ്ടുപോകണമെങ്കിൽ യാത്രക്കാർ ചില നിബന്ധനകളും മാർ​ഗനിർദേശങ്ങളും പാലിക്കേണ്ടതായിട്ടുണ്ട്. അതിൽ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കാര്യം മെട്രോ പരിസരത്തോ ട്രെയിനിനകത്തോ മദ്യപിക്കാൻ അനുവാദമില്ല എന്നുള്ളതാണ്. പരിധിയിൽ കൂടുതൽ മദ്യക്കുപ്പികൾ കൈവശം വെക്കുകയാണെങ്കിൽ പിഴ ചുമത്തും. മദ്യക്കുപ്പികൾ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. വ്യക്തിപരമായ ഉപയോ​ഗത്തിനുളള മ​ദ്യക്കുപ്പികൾ മാത്രമേ കൈവശം വെക്കാൻ പാടുള്ളൂ.

അതേസമയം മെട്രോ യാത്രക്കാർ മര്യാദകൾ പാലിക്കണമെന്നും റെയിൽ കോർപ്പറേഷൻ അഭ്യർത്ഥിക്കുന്നുണ്ട്. മദ്യാസക്തിയിൽ അപമര്യാദയായി ആരെങ്കിലും പെരുമാറിയാൽ അവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡൽഹി മെട്രോ മുന്നറിയിപ്പ് നൽകി.

Advertisment