/sathyam/media/post_attachments/opVhyyAUyhDCkEJ12VgK.jpg)
കൊല്ലം; കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട. പാരിപ്പള്ളിയില്‍ നിന്ന് 14 കിലോ കഞ്ചാവുമായി മൊത്ത വിതരണക്കാരന്‍ ഉള്‍പ്പടെ 3 പേരെ എക്‌സൈസ് പിടികൂടി.ചിന്നക്കട സ്വദേശികളായ അനില്‍കുമാര്‍, സുരേഷ്, ആകാംശ് എന്നിവരെ അറസ്റ്റ് ചെയ്തു.
എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ പിടിയിലായത്. പാരിപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരില്‍ ചിന്നക്കട ഉണ്ണി എന്ന് അറിയപ്പെടുന്ന അനില്‍കുമാര്‍ കഞ്ചാവ് മൊത്ത വിതരണക്കാരന്‍ ആണ്. പ്രതികളുടെ ബാഗുകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു.
ആന്ധ്രപ്രദേശില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്. എക്‌സൈസിന്റെയും പോലീസിന്റെയും പിടിയില്‍ പെടാതിരിക്കാന്‍ അമരവിള ചെക്ക് പോസ്റ്റ് വഴിയായിരുന്നു യാത്ര. പിടിയിലായ അനില്‍കുമാറും സുരേഷും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ ആണ്. എക്‌സ്സൈസ് സിഐ ടോണി ജോസിന്റെയും ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെയും നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us