പിസ്സ എത്തിച്ച ശേഷം ഉപഭോക്താവിനോട് പ്രണയാഭ്യര്‍ഥന; ഡെലിവറി ജീവനക്കാരനെ പുറത്താക്കി

New Update

publive-image

ന്യൂഡൽഹി; വനിതാ ഉപഭോക്താവിന്‍റെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്ത പിസ്സ ഡെലിവറി ജീവനക്കാരനെ പുറത്താക്കി. ഡോമിനോസ് പിസ്സയിലെ ജോലിക്കാരനായ ബബ്‍ലു എന്ന കബീറിനെയാണ് പുറത്താക്കിയത്. യുവതിക്ക് പിസ്സ എത്തിച്ചതിനു ശേഷം പിറ്റേദിവസം കബീര്‍ വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയായിരുന്നു.ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം.

Advertisment

''എന്‍റെ പേര് കബീര്‍, ഞാന്‍ ഇന്നലെ പിസ്സ എത്തിക്കാന്‍ വന്നിരുന്നു..എനിക്ക് നിങ്ങളെ ഇഷ്ടമാണ്'' എന്നായിരുന്നു കബീറിന്‍റെ മെസേജ്. പിസ്സ കമ്പനി തന്‍റെ സ്വകാര്യത ലംഘിച്ചുവെന്ന് പറഞ്ഞ് സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. "അയാൾക്ക് എന്നെ ഇഷ്ടമായിരുന്നെങ്കിൽ പോലും ഇങ്ങനെയായിരുന്നില്ല സമീപിക്കേണ്ടത്. ഡെലിവറി ആവശ്യങ്ങൾക്കായി കമ്പനിക്ക് നൽകിയ നമ്പർ അയാൾ ദുരുപയോഗം ചെയ്തു.ഒരു ഉപഭോക്താവെന്ന നിലയിൽ വിശ്വാസത്തോടെ @dominos_india @dominosല്‍ രജിസ്റ്റർ ചെയ്ത എന്‍റെ ഫോൺ നമ്പർ അയാൾ ദുരുപയോഗം ചെയ്തു. ഇത് വിശ്വാസ ലംഘനമാണ്, " യുവതി ട്വീറ്റ് ചെയ്തു.

ഇത്തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ അംഗീകരിക്കില്ലെന്ന് ഡോമിനോസ് ഇന്ത്യയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു."സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഞങ്ങൾ ഗൗരവമായി എടുത്തിരുന്നു. നിയമങ്ങളുടെയും ഞങ്ങളുടെ കമ്പനിയുടെ നയങ്ങളുടെയും അടിസ്ഥാനത്തിൽ,ഇയാളെ പുറത്താക്കാനുള്ള നടപടി ആരംഭിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment