കത്തികയറി പച്ചക്കറിവില, കൈ പൊള്ളി ജനം, സർക്കാർ ഇടപെടുന്നു, ഹോർ‌ട്ടി കോർപ്പിന്റെ പച്ചക്കറിവണ്ടികളെത്തും

New Update

publive-image

കൊച്ചി; സംസ്ഥാനത്ത് ജനങ്ങളുടെ വയറ്റത്തടിച്ച് കത്തിക്കയറി പച്ചക്കറിവില, നിത്യോപയോഗ പച്ചക്കറികളുടെ വില സെഞ്ച്വറി കടന്നതോടെ സാധാരണക്കാർ നെട്ടോട്ടമോടുന്ന കാഴ്ചയാണ് വിപണികളിൽ കാണുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുകയാണ്. ച്ചക്കറി വില വർധനവ് തടയാൻ നടപടിയുമായി ഹോർട്ടികോർപ്പ് തന്നെ രംഗത്തിറങ്ങുകയാണ്.

Advertisment

മറ്റന്നാൾ മുതൽ ഹോർട്ടികോർപ്പിന്റെ 23 പച്ചക്കറി വണ്ടികൾ സർവീസ് തുടങ്ങും. വിലക്കുറവിൽ ജൈവ പച്ചക്കറിയാണ് വീടിനു മുൻപിലെത്തുക. സ്റ്റാളുകൾക്ക് പുറമേ പച്ചക്കറി വണ്ടികളും വിൽപ്പന കേന്ദ്രങ്ങളായി മാറും. സ്റ്റാളുകളില്ലാത്ത സ്ഥലങ്ങൾക്ക് മുൻഗണന നൽകും. പൊതു വിപണിയേക്കാൾ 30 രൂപ കുറവിലാണ് ഇവിടെ പച്ചക്കറികൾ ലഭ്യമാകുക.

ആവശ്യാനുസരണം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് കൃഷി മന്ത്രി പി പ്രസാദ് പച്ചക്കറി വണ്ടി ഫ്ലാഗ് ഓഫ് ചെയ്യുംസംസ്ഥാനത്തെ കർഷകരിൽ നിന്ന് പരമാവധി ഉൽപ്പന്നങ്ങൾ സംഭരിക്കുവാനും മറ്റുള്ളവ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചും വിതരണം ചെയ്യും. കർഷകർക്ക് നൽകാനുള്ള നാല് മാസത്തെ കുടിശ്ശിക ഓണത്തിന് മുമ്പ് തീർപ്പാക്കുമെന്നാണ് ഹോർട്ടികോർപ്പ് ഉറപ്പ് നൽകിയിരിക്കുന്നത്.

Advertisment