കേരളത്തില്‍ ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേ‍ർട്ട്, 9 ഇടങ്ങളിൽ യെല്ലോ അലേ‍ർട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ യെല്ലോ അലേ‍ർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

രണ്ടിടത്താണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. ബം​ഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിന് മുകളിലായുമാണ് ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. മഴ സാഹചര്യം ഒറ്റയടിക്ക് മാറാൻ ഈ ചക്രവാതച്ചുഴികൾ കാരണമായി. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്ക് ഭാ​ഗത്ത് സ്ഥിതി ചെയ്യുന്നതും തീവ്രമഴയ്ക്ക് കാരണമാകും.

പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ മധ്യഭാ​ഗത്തായാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. തെക്കൻ മാഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. ജൂലൈ ആറ് വരെ വ്യപക മഴയ്ക്ക് സാധ്യതയുണ്ട്.

Advertisment