മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

New Update

publive-image

ന്യൂഡൽഹി: മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു. മീററ്റിൽ വെച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരുവർക്കും പരിക്കുകൾ പറ്റിയിട്ടില്ല.

Advertisment

ദൈവാനുഗ്രഹത്താൽ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു എന്നായിരുന്നു പ്രവീൺ അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ബന്ധുവിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ ലോറി കാറിന്റെ പിറകിലിടിക്കുകയായിരുന്നു. വലിയ അപകടം അല്ലാതിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിലിടിച്ച് കാർ കത്തുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ താരം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇപ്പോൾ വിശ്രമത്തിലുള്ള താരം ടീമിലേയ്‌ക്കുള്ള പരിശ്രമത്തിലുമാണ്.

Advertisment