New Update
/sathyam/media/post_attachments/ifpRgFfRHA2USO10pQDN.jpg)
കൊച്ചി: സി.പി.എം നേതാവ് ഇ.പി ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നൽകിയ ഹരജിയിൽ അന്തിമവാദം ഈ മാസം ഇരുപതിന് കേൾക്കും. അതുവരെ കേസിന്റെ വിചാരണ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനറെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.
Advertisment
1995 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ഡിഗഢിൽനിന്ന് സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വെച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ ഏൽപ്പിച്ചത് സുധാകരനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us