New Update
/sathyam/media/post_attachments/PlmRtZYKSoeHamuBKjXU.jpg)
തിരുവനന്തപുരം: സ്വർണ്ണവില കുറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണ്ണവില കുറയുന്നത്. കഴിഞ്ഞദിവസവും മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില അതിനു മുൻപ് രണ്ട് ദിവസം വർദ്ധിച്ചിരുന്നു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,320 രൂപയാണ്.
Advertisment
ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ കുറഞ്ഞു. സ്വർണ്ണത്തിന്റെ വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും 5 രൂപ കുറഞ്ഞു. വിപണി വില 4483 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. കൂടാതെ ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us