ജാഗ്രത വേണം, സ്വയംചികിത്സ പാടില്ല; പനി ബാധിച്ച് ഏഴ് ദിവസത്തിനിടെ 36 മരണം; ഇന്ന് മാത്രം ആറ് മരണം

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് മാത്രം ആറ് പേരാണ് മരിച്ചത്. 7 ദിവസത്തിനിടെ 36 പേര്‍ പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പനി ബാധിച്ച് 11418 പേര്‍ ഇന്നും ചികിത്സ തേടി. 127 പേര്‍ക്ക് ഡെങ്കി പനിയും 11 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 6 പേരാണ് എച്ച്‌വണ്‍എന്‍വണ്‍ പിടിപെട്ട് ചികിത്സ തേടിയത്.

Advertisment

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആണ് ഡെങ്കി പനി ബാധിതര്‍ കൂടുതലുളളത്. പനി, ചുമ, തലവേദന, ജലദോഷം, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളായതിനാല്‍ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

അതേസമയം പനി ബാധിതരുടെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പരാജയമാണ്. സര്‍ക്കാറിന്റെ മണ്‍സൂണ്‍ പ്രതിരോധം പരാജയമാണ്. പനി മരണങ്ങള്‍ ആരോഗ്യ വകുപ്പ് മറച്ചുവെക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Advertisment