പാലക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

New Update

publive-image

Advertisment

പാലക്കാട്: പുതുപ്പരിയാരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 3.30-ഓടെ പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് പരിക്ക്. ആരുടെയും നില​ഗുരുതരമല്ല.

കഴിഞ്ഞ ദിവസവും പുതുപ്പരിയാരം എസ്റ്റേറ്റ് ഗോഡൗണിന് സമീപം പിക്കപ്പ് വാനിൽ ലോറിയിടിച്ച് വാൻ ഡ്രൈവർക്ക് പരുക്കേറ്റിരുന്നു. പുതുപ്പരിയാരം പഴയ പഞ്ചായത്ത് ഇറക്കത്തിൽ നിയന്ത്രണം വിട്ട കാറ് മറിയുകയായിരുന്നു. തൃശൂരിൽ നിന്നും മണ്ണാർക്കാട്ട് പോകുന്ന കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസം രാവിലെ 6.30 ന് ആയിരുന്നു അപകടം.

Advertisment