ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിലെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങൾ നവീകരിക്കും; പ്രഖ്യാപനം നടത്തി ബിസിസിഐ

New Update

publive-image

മഹാരാഷ്‌ട്ര: ബിസിസിഐയുടെ 19-ാമത് അപെക്‌സ് യോഗത്തിൽ രാജ്യത്തുടനീളമുളള ക്രിക്കറ്റ് സ്‌റ്റേഡിയങ്ങൾ രണ്ട് ഘട്ടങ്ങളായി നവീകരിക്കാൻ തീരുമാനം. ഐസിസിയുടെ ഏകദിന ലോകകപ്പ് വേദികളുടെ നവീകരണം ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിൽ മറ്റ് സ്റ്റേഡിയങ്ങളുടെ നവീകരണവും നടക്കും. ഏകദിന ലോകകപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ആദ്യഘട്ട നവീകരണങ്ങൾ പൂർത്തിയാക്കുമെന്നും ബിസിസിഐ അറിയിച്ചു.

Advertisment

വിദേശ ലീഗുകളിലെ പങ്കാളിത്തമുൾപ്പെടെയുളള പ്രധാനപ്പെട്ട തീരുമാനങ്ങളാണ് അപെക്‌സ് കൗൺസിൽ യോഗത്തിൽ ബിസിസിഐ കൈക്കൊണ്ടത്. വിദേശ ടി-20 ലീഗുകളിൽ കളിക്കുന്ന വിരമിച്ച താരങ്ങൾ ഉൾപ്പെടെയുളളവരുടെ പങ്കാളിത്തം സംബന്ധിച്ചുളള നയം രൂപീകരിക്കും. ചൈനയിലെ ഹാങ്ചൗവിൽ 2023 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് പുരുഷ വനിതാ ടീമുകളെ അയക്കുന്നതിലും തീരുമാനമായി. ഐസിസി ഏകദിന പുരുഷ ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ ലോകകപ്പിൽ പങ്കെടുക്കാത്ത താരങ്ങളെയാണ് ഏഷ്യൻ ഗെയിംസിലേക്ക് തിരഞ്ഞെടുക്കുകയെന്നും ബിസിസിഐ വ്യക്തമാക്കി.

ഈ വർഷം ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കുക. 10 ടീമുകൾ കളിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇതേ ടീമുകളാണ് ഏറ്റുമുട്ടിയിരുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ലോകകപ്പ് ഫൈനലും അഹമ്മദാബാദിൽ തന്നെ നടക്കും.

Advertisment