ദുരിതാശ്വാസനിധി ദുര്‍വിനിയോഗം; ലോകായുക്ത കേസ് പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ അപേക്ഷ നല്‍കി

New Update

publive-image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസ് ലോകായുക്തയുടെ വിശാലബെഞ്ച് പരിഗണിക്കുന്നത് മാറ്റിവെക്കാന്‍ പരാതിക്കാരൻ അപേക്ഷ നല്‍കി. തിങ്കളാഴ്ച ലോകായുക്ത കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റാന്‍ ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ അപേക്ഷ നല്‍കിയത്.

Advertisment

ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് അപേക്ഷ നല്‍കിയത്. മാര്‍ച്ചിലാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട് ലോകായുക്ത ഉത്തരവിട്ടത്. ലോകായുക്ത ബെഞ്ചില്‍ ഭിന്നവിധിയുണ്ടായ സാഹചര്യത്തിലാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കുമെതിരായാണ് പരാതി നല്‍കിയിരുന്നത്. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരുന്നത്. 2022 മാര്‍ച്ചില്‍ വാദം പൂര്‍ത്തിയായ കേസാണിത്.

Advertisment