ബാലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; ഐഎസ്ആർസിടിസി സൈറ്റിലേക്ക് വിട്ടോളൂ...

New Update

publive-image

Advertisment

ബാലിയിലേക്ക് അവധിക്കാല പാക്കേജുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി). ആറ് ദിവസത്തേക്കുള്ള ടൂർ പാക്കേജാണ് ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8 മുതലാണ് ബാലി യാത്ര ആരംഭിക്കുന്നത്. താൽപര്യമുളളവർക്ക് ഐആർസിടിസി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാൻ സാധിക്കും.

'വിസ്മയകരമായ ബാലി യാത്രയിൽ ബാലിയുടെ മറ്റൊരു വശം പര്യവേക്ഷണം ചെയ്യുക,' ഐആർസിടിസി ട്വിറ്ററിൽ കുറിച്ചു. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഉബുദ് വില്ലേജ്, കിന്റമണി ടൂർ, തനഹ് ലോട്ട് ക്ഷേത്രം, പ്രദേശത്തെ ബീച്ചുകൾ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു.

ആറ് പകലും അഞ്ച് രാത്രിയുമുള്ള ഈ അവധിക്കാല പാക്കേജ് താൽപ്പര്യമുള്ള യാത്രക്കാർക്ക് 1,05,900 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഐആർസിടിസി ഈ വിലയിൽ കിഴിവുകളും പ്രത്യേക ഓഫറുകളും നൽകുന്നുണ്ട്. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് എയർ ഏഷ്യയുടെ കംഫർട്ട് ക്ലാസിൽ പുറപ്പെടുന്ന വിമാനയാത്രയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐആർസിടിസി ബാലി അവധിക്കാല പാക്കേജിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കാം:
ഒന്നാം ദിവസം: യാത്രക്കാർ ലഖ്‌നൗ എയർപോർട്ടിൽ നിന്ന് ബാലിയിലേക്ക് പോകുന്നു. രണ്ടാം ദിവസം: സന്ദർശകർ ഇന്തോനേഷ്യയിൽ എത്തുന്നു, അവരുടെ താമസസ്ഥലങ്ങളിലേക്ക് പോവുകയും നൃത്ത പ്രകടനങ്ങളും മറ്റ് ഉല്ലാസയാത്രകളും ആസ്വദിക്കുകയും ചെയ്യുന്നു.

മൂന്നാം ദിവസം: സന്ദർശകർ ദ്വീപിലെ രാജകൊട്ടാരവും കിന്റമണിയും കാണാനും ഉബുദ് കോഫി പ്ലാന്റേഷനിൽ നിൽക്കാനും ദിവസം ചെലവഴിക്കും.നാലാം ദിവസം: ജംഗിൾ ഹോപ്പർ പാസ് ഉപയോഗിച്ച് ബാലി സഫാരി, മറൈൻ പാർക്ക് എന്നിവ സന്ദർശിക്കും. രാത്രി കപ്പലിൽ ഭക്ഷണവുമൊരുക്കും.ദിവസം: സന്ദർശകർ തൻജംഗ് ബെനോവയിലെ ടർട്ടിൽ ദ്വീപിൽ പകൽ ചെലവഴിച്ച ശേഷം തനാ ലോട്ടിൽ രാത്രി ചെലവഴിക്കും.ആറാം ദിവസം: ഹോട്ടലുകളിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യുകയും ലഖ്‌നൗവിലേക്ക് തിരിക്കുകയും ചെയ്യാം.

Advertisment