/sathyam/media/post_attachments/9DDuEPbBk2JGsj4lOMxK.jpg)
ഓൾഡ് ട്രാഫഡ്: മാഞ്ചസ്റ്റർ യുണൈറ്റഡ് ​വിടുന്നതായി ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ. 12 വർഷം നീണ്ട യുണൈറ്റഡ് ബന്ധമാണ് ​സ്പാനിഷ് ​ഗോൾകീപ്പർ അവസാനിപ്പിച്ചത്. സൗദി പ്രോ ലീ​ഗിലേക്കാണ് ​ഗിയയുടെ ചുവടുമാറ്റം എന്നാണ് സൂചന. 32 കാരനായ ​ഗിയ 545 മത്സരങ്ങളിലാണ് യുണൈറ്റഡ് ജഴ്സി അണിഞ്ഞത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ്, യുവേഫ, യൂറോപ്പ ലീ​ഗ് തുടങ്ങി എട്ടോളം കിരീടങ്ങൾ യുണൈറ്റഡിനൊപ്പം ​ഗിയ നേടിയിട്ടുണ്ട്.
മാഞ്ചസ്റ്ററിനായി ഏറ്റവും കൂടുതൽ തവണ ​​ഗോൾവല കാത്തതിന്‍റെയും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതിന്റെയും റെക്കോർഡുകൾ ​ഗിയയുടെ പേരിലാണ്. കഴിഞ്ഞ സീസണിൽ മാത്രം 17 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാനും ​ഗിയയ്ക്ക് കഴിഞ്ഞു.
പുതിയ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ സമയമായെന്ന് ക്ലബ് മാറ്റത്തോട് ഡേവിഡ് ​ഗിയ പ്രതികരിച്ചു. പുതിയ ചുറ്റുപാടുമായി താൻ സ്വയം പൊരുത്തപ്പെടുകയാണ്. മാഞ്ചസ്റ്റർ എന്നും തന്റെ ഹൃദയത്തിൽ ഉണ്ടാവും. മാഞ്ചസ്റ്ററാണ് തന്നെ രൂപപ്പെടുത്തിയതെന്നും ​ഗിയ വ്യക്തമാക്കി. മാഞ്ചസ്റ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോൾകീപ്പറാണ് ​ഗിയ എന്ന് ക്ലബ് മാനേജർ എറിക് ടെൻ ഹാ​ഗ് പ്രതികരിച്ചു. എല്ലാക്കാലവും ​ഗിയയുടെ മികവ് ക്ലബ് ഓർക്കുമെന്നും എറിക് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us