കൊല്ലത്ത് അനധികൃതമായി വൈദ്യുത വേലി; ഷോക്കേറ്റ് ആന ചരിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: പുനലൂര്‍ ചാലിയാക്കരയില്‍ ഷോക്കേറ്റ് ആന ചരിഞ്ഞു. പതിനഞ്ച് വയസ് പ്രായം കണക്കാക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. റിസര്‍വ് ഫോറസ്റ്റില്‍ അനധികൃതമായി പ്രദേശവാസി വൈദ്യുത വേലി സ്ഥാപിച്ചതാണ് ആന ചരിയാന്‍ കാരണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുത വേലി സ്ഥാപിച്ച സൗമ്യനെ ഫോറസ്റ്റ് ഉദ്രോഗസ്ഥര്‍ പിടികൂടി.

Advertisment

അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചങ്ങപ്പാറ കമ്പി ലൈന്‍ ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വന്യജീവി അക്രമം തടയാനാണ് പ്രദേശവാസി വൈദ്യുത വേലി സ്ഥാപിച്ചതെന്നാണ് വിവരം. കര്‍ഷകനായ സൗമ്യന്‍ വീടിന് സമീപം വൈദ്യുതി വേലി സ്ഥാപിച്ചതിനൊപ്പം റിസര്‍വ് ഫോറസ്റ്റ് പ്രദേശത്തും ഫെന്‍സിങ്ങ് സ്ഥാപിച്ചതായും ഫോറസ്റ്റ് കണ്ടെത്തിയിട്ടുണ്ട്.

ചരിഞ്ഞ ആനയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

Advertisment