കേരളത്തിന് പുതിയ ട്രെയിനുകള്‍; രണ്ടെണ്ണത്തിന്റെ സ്റ്റോപ്പുകള്‍ നീട്ടി

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കോഴിക്കോട്: കേരളത്തിന് പുതിയ ഒരു ട്രെയിന്‍ കൂടി അനുവദിച്ചു. രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് നീട്ടി. 13 ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യത്തിനാണ് റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.

Advertisment

ടൈംടേബിള്‍ കമ്മിറ്റിയുടെ നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചു. മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്കാണ് പുതിയ ട്രെയിന്‍ വരുന്നത്. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടും. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും നീട്ടും.

രണ്ട് പ്രധാനപ്പെട്ട യാത്രാപ്രശ്‌നങ്ങളാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. മലബാര്‍ എക്‌സ്പ്രസ്, മംഗളാ എക്‌സ്പ്രസ് തുടങ്ങി കേരളത്തിലൂടെ നിരന്തരം സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്. ഇന്നലെ സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

Advertisment