/sathyam/media/post_attachments/9RL6sA5kFzyKdOerN8u3.jpg)
മൂന്ന് വർഷം മുൻപ് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും ഇപ്പോൾ രക്ഷിതാക്കളുമായി. ഇരുവരും തങ്ങൾക്ക് പിറന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയ വഴിയാണ് ഇരുവരും കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ‘യാന’ എന്നാണ് കുഞ്ഞിന്റെ പേര്.
ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞിന്റെ പേര് വെളിപ്പെടുത്തുന്ന വിഡിയോയും ഇരുവരും പങ്കുവച്ചിരുന്നു.
സ്വവർഗ ദമ്പതിമാരായതിനാൽ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും തങ്ങൾക്ക് വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.
മൂന്നു വർഷം മുമ്പ് അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ആദിത്യയും അമിതും വിവാഹിതരായത്. 2016ൽ ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടിയതും സൗഹൃദത്തിലായതും പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us