ചരിത്ര പ്രഖ്യാപനവുമായി ഐസിസി; പുരുഷ, വനിതാ ടീമുകള്‍ക്ക് ഇനി തുല്യ സമ്മാനത്തുക

New Update

publive-image

Advertisment

ചരിത്രപ്രധാന്യമേറിയ തീരുമാനമെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുകയായിരിക്കും നല്‍കുക. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2030ഓടെയാവും പ്രഖ്യാപനം പൂര്‍ണമായും നിലവില്‍ വരിക.

ഐസിസി ടൂര്‍ണമെന്റുകളില്‍ ചാമ്പ്യന്മാര്‍ക്ക് പുറമേ ഓരോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ-വനിതാ ടീമുകള്‍ക്കും തുല്യമായ തുക ലഭിക്കും. ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലവും തുല്യമായിരിക്കും. പുരുഷ-വനിതാ ക്രിക്കറ്റുകളിലെ സമത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം.

കായിക ചരിത്രത്തിലെ തന്നെ സുപ്രധാനമായ നിമിഷമാണിതെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു. പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യമായ പ്രതിഫലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2017 മുതല്‍ ഐസിസി വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment