പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമം; കൊല്ലം സ്വദേശിയായ യുവതി അറസ്റ്റിൽ

New Update

publive-image

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽ ഡി ക്ലർക്ക് ആയി ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ രാഖി ഉണ്ടാക്കിയിരുന്നു.

Advertisment

ജോലിയിൽ പ്രവേശിക്കാൻ താലൂക്ക് ഓഫിസിൽ എത്തിയ രാഖിയെ തഹസിൽദാർ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിടുകയായിരുന്നു. തുടർന്ന് രേഖകൾ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥർ കണ്ടെത്തി. കൊല്ലം ഈസ്റ്റ്‌ പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സ്വന്തമായാണ് രേഖകൾ ഉണ്ടാക്കിയതെന്ന് രാഖി പറഞ്ഞെങ്കിലും മറ്റാരുടെയോ സഹായം ലഭിച്ചെന്ന സംശയത്തിലാണ് പൊലീസ്.

Advertisment