മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കറിന് പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത

New Update

publive-image

Advertisment

മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കറിന് അടുത്ത വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത ലഭിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 8.37 മീറ്റർ പ്രകടനമാണ് താരത്തിനു യോഗ്യത നേടിക്കൊടുത്തത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു.

ശ്രീശങ്കറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ദൂരമാണിത്. 8.27 മീറ്ററായിരുന്നു പാരിസ് ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക്. ചൈനീസ് തായ്പേയിയുടെ യു ടാങ് ലിൻ 8.40 മീറ്റർ (+0.3) ചാടി സ്വർണം നേടി. ചൈനയുടെ മിങ്കിൻ ഹാങ്ങാണ് വെങ്കലം നേടിയത്.

Advertisment