കെ.എം ഷാജി പ്രതിയായ കേസ് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് സുപ്രിംകോടതിയിൽ

New Update

publive-image

ന്യൂഡൽഹി: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പ്രതിയായ കേസിലെ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസിൽ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ.

Advertisment

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറി എന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാൽ ഷാജിക്ക് എതിരായ അന്വേഷണം പരാതിയുടെ അടിസ്ഥാനത്തിൽ വസ്തുതാപരമായിട്ടാണെന്നാണ് സർക്കാർ വാദം. കോഴ നൽകിയെന്ന് രഹസ്യ മൊഴിയുണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

Advertisment