/sathyam/media/post_attachments/i1qcIZSQ5ccaXgTNiVPz.jpg)
ബെംഗളുരു; കോപ്പിയടിക്കാൻ കൊണ്ടുവന്ന ഫോൺ പരിക്ഷയ്‌ക്കിടെ പിടികൂടിയതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി 19കാരൻ ജീവനൊടുക്കി. ബെംഗളുരു ഹൊസകെരേഹള്ളി പെസ് യൂണിവേഴ്‌സിറ്റിയിലാണ് ദാരുണ സംഭവം. ബി.ടെക് ഒന്നാം വർഷ വിദ്യാർത്ഥിയായ മംഗളുരു സ്വദേശി ആദിത്യപ്രഭുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആദ്യ സെമസ്റ്റർ പരീക്ഷയ്‌ക്കിടെയുള്ള ദാരുണ സംഭവം.
രാവിലെ 11.30നാണ് ഇൻവിജിലേറ്റർ പ്രഭു ഫോൺ ഉപയോഗിക്കുന്നത് കണ്ടത്. പിടികൂടിയ പ്രഭുവിനെ പരീക്ഷ ഹാളിന്റെ ഒരുവശത്തേക്ക് നീക്കി നിർത്തി. മറ്റുള്ള അദ്ധ്യാപകരെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. ഈ വിവരം കേട്ടതോടെ പ്രഭു പരീക്ഷ ഹാളിന് പുറത്തു പോയി. കെട്ടിടത്തിന്റെ ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഗണേഷ് പ്രഭുവിന്റെ ഒറ്റമകനാണ് മരിച്ച ആദിത്യ.
പിതാവ് കോളേജ് മാനേജ്‌മെന്റിനെതിരെ പരാതി നൽകി. മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം കോളേജിനാണെന്ന് പിതാവ് പറഞ്ഞു. ഫോൺ പികൂടിയതിന് പിന്നാലെ വിവരം കോളേജ് അധികൃതർ വീട്ടിൽ അറിയിക്കുകയും അവർ കോളേജിൽ എത്തുന്നതിനിടെയുമായിരുന്നു വിദ്യാർത്ഥിയുടെ കടുംകൈ എന്നുമാണ് പോലീസ് പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us