കെ.സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തു

New Update

publive-image

കൊച്ചി; എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പരാതി. പണം ആവശ്യപ്പെട്ട് നിരവധിപേര്‍ക്ക് കോള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Advertisment

രാജ്യത്തെ വിവിധ പിസിസി അദ്ധ്യക്ഷന്മാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും വേണുഗോപാലെന്ന വ്യാജേന പണം ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ ലഭിച്ചു. സംഭവമറിഞ്ഞയുടന്‍ വേണുഗോപാല്‍ ഡിജിപിക്ക് പരാതി നല്‍കി.

പരാതിയുടെ പകര്‍പ്പ് കെ.സി വേണുഗോപാല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അന്വേഷണത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും കൈമാറാന്‍ തയാറാണെന്നും പരാതിയില്‍ പറയുന്നു.

Advertisment