ജി. ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ ഡി.ജി.പിക്ക് പരാതി നൽകി

New Update

publive-image

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എം.പി ഡി.ജി.പിക്ക് പരാതി നൽകി. ഇപ്പോൾ മന്ത്രിസഭയിലുള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഉൾപ്പെടുത്തിട്ടുണ്ട്. സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരൻ. അതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങളിൽ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

Advertisment

ഉന്നത സി.പി.എം നേതാവ് വൻകിടക്കാർ നൽകിയ 2.35 കോടി രൂപ കൈതോലപ്പായയിൽ പൊതിഞ്ഞ് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. സി.പി.എം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

ശക്തിധരന്റെ ആരോപണം മുഖ്യമന്ത്രിക്ക് എതിരെയാണെന്ന വാദവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ധൈര്യമുണ്ടെങ്കിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയൊഴിഞ്ഞ് സ്വതന്ത്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Advertisment