അക്രമികൾ ലക്ഷ്യമിട്ടത്പ്രതിശ്രുത വധുവിനെ; എത്തിയത് ആസൂത്രിതമായി, പ്ര​തി​ക​ളി​ലൊ​രാ​ൾ മ​ൺ​വെ​ട്ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചയുടൻ രാ​ജു ബോ​ധ​മ​റ്റ്​ വീ​ണു.

New Update

publive-image

ക​ല്ല​മ്പ​ലം: വി​വാ​ഹ പ​ന്ത​ലി​ൽ വ​ധു​വി​ന്‍റെ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്ന അ​ക്ര​മി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്​ പ്ര​തി​​ശ്രു​ത വ​ധു​വി​നെ. വി​വാ​ഹാ​ലോ​ച​ന നി​ര​സി​ച്ച​തി​ലെ വൈ​രാ​ഗ്യ​മാ​ണ​ത്രെ കാ​ര​ണം. സ​മീ​പ​വാ​സി​യാ​യ ജി​ഷ്ണു രാ​ജു​വി​നോ​ട് മ​ക​ളെ വി​വാ​ഹം ചെ​യ്തു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജി​ഷ്ണു​വും കു​ടും​ബ​വും മൂ​ന്നു​ത​വ​ണ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി രാ​ജു​വി​ന്റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഒ​രു​ത​വ​ണ സ​ഹോ​ദ​ര​നൊ​പ്പ​വും ര​ണ്ടു ത​വ​ണ അ​മ്മ​യോ​ടൊ​പ്പ​വും. ഒ​ടു​വി​ൽ ഇ​നി ഇ​ക്കാ​ര്യം പ​റ​ഞ്ഞ്​ വീ​ട്ടി​ൽ വ​ര​രു​തെ​ന്ന് രാ​ജു താ​ക്കീ​ത് ചെ​യ്തു. ഇ​തോ​ടെ പ്ര​തി​ക​ളി​ൽ വൈ​രാ​ഗ്യം വ​ള​ർ​ന്നു.

Advertisment

രാ​ത്രി അ​തി​ഥി​ക​ളെ​ല്ലാം പോ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് ജി​ഷ്ണു​വും സ​ഹോ​ദ​ര​ന്‍ ജി​ജി​നും ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​ത്. പു​റ​ത്ത് ബ​ഹ​ളം വെ​ക്കു​ക​യും സാ​ധ​ന സാ​മ​ഗ്രി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തു. ശ​ബ്ദം കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ശ്രീ​ല​ക്ഷ്മി​യെ മ​ർ​ദി​ച്ചു. നി​ല​ത്തു​വീ​ണ ശ്രീ​ല​ക്ഷ്മി​യെ ച​വി​ട്ടി. ത​ട​യാ​ൻ ശ്ര​മി​ച്ച രാ​ജു​വി​നും ഭാ​ര്യ ജ​യ​ക്കും മ​ർ​ദ​ന​മേ​റ്റു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ രാ​ജു​വി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ദേ​വ​ദ​ത്ത​നും മ​ർ​ദ​ന​മേ​റ്റു. പ്ര​തി​ക​ളി​ലൊ​രാ​ൾ മ​ൺ​വെ​ട്ടി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച രാ​ജു ബോ​ധ​മ​റ്റ്​ വീ​ണു. അ​പ്പോ​ഴേ​ക്കും സ​മീ​പ വീ​ടു​ക​ളി​ലു​ള്ള​വ​ർ ബ​ഹ​ള​വും നി​ല​വി​ളി​യും കേ​ട്ട് ഓ​ടി​യെ​ത്തി. ഇ​തോ​ടെ പ്ര​തി​ക​ൾ പു​റ​ത്തേ​ക്കും ഓ​ടി. ശ്രീ​ല​ക്ഷ്മി​ക്ക് ശ​രീ​ര​മാ​സ​ക​ലം മ​ർ​ദ​ന​​മേ​റ്റു.

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ്​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പൂ​ർ​ണ​മാ​യും പി​രി​ഞ്ഞു​പോ​യ​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് രാ​ജു​വി​ന്‍റെ മ​ക​ൻ വി​വാ​ഹ സ്ഥ​ല​ത്തെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ശി​വ​ഗി​രി​യി​ലേ​ക്ക് പോ​യ​ത്. എ​ല്ലാ​വ​രും പോ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ വ​ന്ന​ത്.

Advertisment