/sathyam/media/post_attachments/8X6zqTNt7DGfQuTabYff.jpg)
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളിൽ എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി നീട്ടി. അടുത്ത മാസം അഞ്ച് മുതൽ പിഴ ഈടാക്കാൻ തീരുമാനമായി. മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. അതേസമയം ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് പിഴ ഈടാക്കുന്നത് സം​ബന്ധിച്ച് തീരുമാനമുണ്ടായത്.
മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് നൽകിയിരുന്ന നിർദ്ദേശം. കഴിഞ്ഞമാസം 19 മുതൽ പദ്ധതി നടപ്പിലാക്കി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ഒരുമാസത്തേക്ക് ബോധവൽക്കരണത്തിനായി മാറ്റുകയായിരുന്നു. ഈ കാലയളവിൽ ഗതാഗത നിയമലംഘനങ്ങളിൽ നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് നടന്നത്.
ഇരുചക്ര വാഹ​നങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് പ​രി​മി​ത അ​ധി​കാ​രം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഇ​ള​വ് ന​ല്‍കാ​ന്‍ കേ​ന്ദ്ര​ത്തി​ന് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ. ര​ണ്ടു​പേ​ര്‍ക്കു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്കു​ള്ള​ത്. കൂടുതൽ പേരെ കൊണ്ടുപോയാൽ ഇൻഷുറൻസ് പരിരക്ഷ നഷ്ടമാകും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി ഇളവ് പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ സർക്കാർ ചർച്ച നടത്തിയേക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us