വിദ്വേഷ രാഷ്ട്രീയത്തെ ദൂരെയെറിഞ്ഞതിന് കർണാടക ജനതക്ക് നന്ദി; പ്രകാശ് രാജ്

New Update

publive-image

ബെംഗളൂരു: വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കർണാടക ജനതക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിന്തിരിഞ്ഞു നടക്കുന്നതായും ബിജെപി പതാകകള്‍ നിറച്ച ചാക്കുകളുമായി അമിത് ഷാ വാഹനം ഓടിക്കുന്നതായിട്ടുള്ള ചിത്രവും പരിഹാസ രൂപേണെ പ്രകാശ് രാജ് ട്വിറ്ററില്‍ പങ്കുവെച്ചു. പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിലെ വാഹനത്തില്‍ 'ടാറ്റ ബൈ ബൈ' എന്ന വാചകവും കാണാം.

Advertisment

വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും കര്‍ണാടക സുന്ദരമാകണമെന്നും പ്രകാശ് രാജ് കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബെംഗളൂരു ശാന്തിനഗറിലെ സെന്‍റ് ജോസഫ്സ് സ്കൂളിലാണ് പ്രകാശ് രാജ് വോട്ട് ചെയ്തത്.

Advertisment