സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ഒരുങ്ങി ഉര്‍വശി. ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. നാലു ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. പതിനായിരത്തിനടുത്ത് ഫോളോവേഴ്‌സുണ്ട് ഇപ്പോള്‍ ഉര്‍വശിക്ക്.
അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ ഒരു വീഡിയോയും താരം പങ്കുവച്ചിരുന്നു. എല്ലാവരുടെയും ആഗ്രഹ പ്രകാരമാണ് താന്‍ ഈ അക്കൗണ്ട് തുടങ്ങുന്നതെന്നും ഇന്നു മുതല്‍ താന്‍ സംസാരിക്കാന്‍ ആരംഭിക്കുകയാണെന്നുമാണ് ഉര്‍വശി പറയുന്നത്.
താരത്തിന്റെ മകനെയും ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. ഉര്‍വശിയെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി ആരാധകരാണ് കമന്റ് ബോക്‌സിലെത്തിയത്. വെക്കേഷന്‍ കാലം അടിച്ചു പൊളിക്കുന്ന വീഡിയോയും ഉര്‍വശി ഷെയര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആണ് ഉര്‍വശിയുടെ അവസാനം റിലീസിനെത്തിയ മലയാള ചിത്രം. ‘ഉള്ളൊഴുക്ക്’, ‘ഹെര്‍’, ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്നിവയാണ് ഉര്‍വശിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.