രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും

New Update

publive-image

ഡൽഹി; രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. പട്‌ന യോഗം പ്രതീക്ഷ നിര്‍ഭരമെന്നാണ് സിപിഐഎം പോളിറ്റ് ബ്യുറോ യോഗത്തിന്റെ വിലയിരുത്തല്‍. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനായുള്ള നിര്‍ണ്ണായക ചുവടു വെപ്പാണ് പട്‌നയില്‍ നടന്നതെന്നും, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ശക്തമാക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാനും കഴിയുമെന്നും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ അഭിപ്രായപെട്ടിരുന്നു.

Advertisment

മണിപ്പൂര്‍ സംഘര്‍ഷം, ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ അക്രമങ്ങള്‍ എന്നിവ ഇന്ന് യോഗം ചര്‍ച്ച ചെയ്യും.

Advertisment