ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ വിരമിച്ചു

സ്പോര്‍ട്സ് ഡസ്ക്
Tuesday, February 23, 2021

കൊളംബോ: ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനൊടുവിലാണ് 36കാരനായ തരംഗ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ ആണ് തരംഗ അവസാനമായി ശ്രീലങ്കന്‍ കുപ്പായത്തില്‍ കളിച്ചത്. 2005ലാണ് തരംഗ ശ്രീലങ്കക്കായി അരങ്ങേറിയത്.

×