യുക്രൈൻ: യുക്രൈൻ അധിനിവേശം ശക്തമാക്കി റഷ്യ. യുദ്ധം തുടങ്ങി ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്.കേഴ്‌സൻ നഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/qtExITG5JfVRQDOOVK7M.jpg)
കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി. ഷെല്ലാക്രമണം ഉണ്ടായ ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഖർകീവിൽ സർക്കാർ മന്ദിരങ്ങൾ തകർക്കാൻ ആണ് റഷ്യയുടെ ശ്രമം. പ്രദേശത്ത് ഷെല്ലാക്രമണം തുടരുകയാണ്