'അടി കപ്യാരേ കൂട്ടമണി' എന്ന ചിത്രത്തിന് ശേഷം ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉറിയടിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഇഷാന്‍ ദേവ് സംഗീതം നിര്‍വ്വിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ അനില്‍ പന്‍ച്ചൂരാന്‍, ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
/sathyam/media/post_attachments/igoPLXPoNU7Slm9gVFpF.jpg)
ഒരു പോലീസ് കഥയാണ് ചിത്രം പറയുന്നത്. പോലീസ് ആസ്ഥാനത്തെ ഹൗസിങ് ക്വാട്ടേഴ്സില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്. സുധി കോപ, മാനസ രാധാകൃഷ്ണന്‍, ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, ശ്രീജിത്ത് രവി, ബൈജു, മുകേഷ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി വിജി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.