കൊച്ചി: ബേപ്പുര്‍ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലില്‍ മുങ്ങി. കഴിഞ്ഞ ദിവസം കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കല്‍ മൈല്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ മുങ്ങിയത്.
/sathyam/media/post_attachments/G5AIa8bx6bObTw4C3WDj.jpg)
വെള്ളം കയറുന്നതു കണ്ടു തോണിയില്‍(ഡിങ്കി) കയറിയ തൊഴിലാളികളെ ഗ്രേയ്സ് എന്ന ഉരുവിലുണ്ടായിരുന്നവരാണു രക്ഷിച്ചത്. ഉരുവിലെ ചെറിയ തോണിയില്‍ തുഴഞ്ഞു രക്ഷപ്പെടുകയായിരുന്ന ആറു തൊഴിലാളികളെയും ഗ്രേയ്സ് സുരക്ഷിതമായി തീരത്തെത്തിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളാണ് ഉരുവിലുണ്ടായിരുന്നത്. തൂത്തുക്കുടി സ്വദേശി ആര്. രമേശിന്റെ ഉടമസ്ഥതയിലുള്ളതാണു മുങ്ങിയ ഉരു. ചരക്ക് ഉള്‍പ്പെടെ 80 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.