വാഷിംഗ്ടൺ: യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര സൈനിക സഹായം” നൽകാൻ ഉത്തരവിൽ ശുപാർശ ചെയ്യുന്നുണ്ട്.
/sathyam/media/post_attachments/G4M0WoD7rN7FiQpaFsP8.jpg)
വിദേശരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് നൽകി 250 മില്യൺ ഡോളർ വരെ യുക്രൈന് എത്രയും പെട്ടെന്ന് കൈമാറാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ഉത്തരവിട്ടുണ്ട്.
സൈനികഅഭ്യാസത്തിനും പരിശീലനത്തിനും മറ്റു സൈനിക സേവനങ്ങൾക്കുമായി 350 മില്യൺ ഡോളർ അനുവദിക്കാനും ഉത്തരവിൽ ശുപാർശ ചെയ്തിട്ടുണ്ട്.