അന്തര്‍ദേശീയം

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായതായി യു.എസ്; നിഷേധിച്ച് ചൈന; നിലയം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരണം

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, June 14, 2021

വാഷിങ്ടണ്‍/ബീജിങ്: ചൈനയിലെ തായ്ഷാന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായതായി യു.എസ്. പ്ലാന്റില്‍ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് ഇതുസംബന്ധിച്ച് യു.എസ് സര്‍ക്കാരിനെ അറിയിച്ചത്.

മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ സമിതി കഴിഞ്ഞ ആഴ്ച ഒന്നിലധികം തവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചോര്‍ച്ചയുണ്ടായിയെന്ന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു.

പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ പറയുന്നു.

×