ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുബന്ധമായി പ്രവര്‍ത്തിച്ച ആപ്പുകള്‍ നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നു; ഇത് ഇന്ത്യയുടെ സുരക്ഷ ശക്തിപ്പെടുത്തും; ആപ്പുകളുടെ നിരോധനത്തില്‍ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിംഗ്ടണ്‍: 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. ഈ തീരുമാനത്തിലൂടെ ഇന്ത്യയുടെ സുരക്ഷ ശക്തിപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

Advertisment

''സിസിപി(ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)യുടെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ചില മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയുടെ സുരക്ഷ ശക്തിപ്പെടുത്തും'''-പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടിക് ടോക്ക്, യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്.

Advertisment